
എന്റെ പ്രണയം ;
അമ്ളഭരിതമായ എന്റെ പ്രണയം .
പിച്ചളക്കോപ്പകളില് പകര്‍ന്നപ്പോള്‍
പൊന്തിയ പുകകൊണ്ട്
നിന്റെ കാഴ്ചയും ആകാശവും
കവര്‍ന്നെടുക്കാന്‍ തിടുക്കപ്പെട്ടമിന്നല്പ്പിണര് ;
ഓരോ കവിളിലും മാംസത്തെ ദ്രവിപ്പിച്ച്
ഉള്ളിലേക്ക് ഉരുകിയിറങ്ങി
നിന്റെ ഹൃദയത്തിന്റെ അടിവരെ
പൊള്ളിക്കുവാന്‍ മോഹിച്ച ഉഷ്ണവാതം ;
നിന്റെ സൂചനകളുടെ നീല വിതാനങ്ങളെ
ധമനിയിലൂടെ കുതിക്കുന്ന ചോരയാല്‍
കടും ചുവപ്പിലേക്ക് സ്നാനപ്പെടുത്തുവാന്‍
വെമ്പിയ കടല്‍ ക്ഷോഭം
എന്റെ പ്രണയം .
അതിനെ ഡിസ്പോസബിള്‍ ഗ്ളാസില്‍
അതിനെ ഡിസ്പോസബിള്‍ ഗ്ളാസില്‍
പകര്‍ന്ന് ആറുവാന്‍ വെച്ചതിന്
നിനക്ക് ഞാന്‍ മരണം വിധിക്കുന്നു.
മരിക്കും വരെ
മരിക്കും വരെ
നിന്നെ ഞാന്‍ തൂക്കിലിടും.