
എന്റെ പ്രണയം ;
അമ്ളഭരിതമായ എന്റെ പ്രണയം .
പിച്ചളക്കോപ്പകളില് പകര്‍ന്നപ്പോള്‍
പൊന്തിയ പുകകൊണ്ട്
നിന്റെ കാഴ്ചയും ആകാശവും
കവര്‍ന്നെടുക്കാന്‍ തിടുക്കപ്പെട്ടമിന്നല്പ്പിണര് ;
ഓരോ കവിളിലും മാംസത്തെ ദ്രവിപ്പിച്ച്
ഉള്ളിലേക്ക് ഉരുകിയിറങ്ങി
നിന്റെ ഹൃദയത്തിന്റെ അടിവരെ
പൊള്ളിക്കുവാന്‍ മോഹിച്ച ഉഷ്ണവാതം ;
നിന്റെ സൂചനകളുടെ നീല വിതാനങ്ങളെ
ധമനിയിലൂടെ കുതിക്കുന്ന ചോരയാല്‍
കടും ചുവപ്പിലേക്ക് സ്നാനപ്പെടുത്തുവാന്‍
വെമ്പിയ കടല്‍ ക്ഷോഭം
എന്റെ പ്രണയം .
അതിനെ ഡിസ്പോസബിള്‍ ഗ്ളാസില്‍
അതിനെ ഡിസ്പോസബിള്‍ ഗ്ളാസില്‍
പകര്‍ന്ന് ആറുവാന്‍ വെച്ചതിന്
നിനക്ക് ഞാന്‍ മരണം വിധിക്കുന്നു.
മരിക്കും വരെ
മരിക്കും വരെ
നിന്നെ ഞാന്‍ തൂക്കിലിടും.
11 comments:
എന്റെ പ്രണയം .
അതിനെ ഡിസ്പോസബിള്‍ ഗ്ളാസില്‍
പകര്‍ന്ന് ആറുവാന്‍ വെച്ചതിന്
നിനക്ക് ഞാന്‍ മരണം വിധിക്കുന്നു.
മരിക്കും വരെ
മരിക്കും വരെ
നിന്നെ ഞാന്‍ തൂക്കിലിടും.
ഈ വരികൾ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.എത്രയോ നാളുകളായി അനിതച്ചേച്ചിയുടെ ഒരു പോസ്റ്റ് വന്നിട്ട്.ഇനിയും ഒത്തിരി ഒത്തിരി കഥകളും കവിതകളും അനിതച്ചേച്ചിയിൽ നിന്നും ബൂലോകത്തിനു ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
അമ്ലഭരിതമായ പ്രണയത്തെ ആറുവാന്‍ വച്ചതിനു
തൂക്കുമരമോ?
മിടുക്കി.പകവീട്ടല്‍ ഇങ്ങനെ തന്നെ വേണം!
അനിതാ,
വീണ്ടും എത്തിയതില്‍ സന്തോഷം.
പൂര്‍വ്വാധികം ശക്തിയോടെ തുടരുക.
എല്ലാവിധ ആശംസകളും.
“യൂസ് & ത്രോ” ലോകത്ത് ജീവിക്കുവാനുള്ള വിധിക്ക് നാമാർക്ക് ശിക്ഷ നൽകാനാണ്?സിരകളിൽ വിദ്യുൽക്ഷതങ്ങളായി,ജീവനിൽ അഗ്നിപ്പൂക്കളായി പടരുന്ന പ്രണയത്തിന്റെ സൂര്യാതപജ്വാലകളെ പകർന്നുവെയ്ക്കുന്ന പാനപാത്രങ്ങൾ നാളേയ്ക്കില്ലാത്ത ഹൃദയങ്ങളായതിന് നാമാരെ തൂക്കിലേറ്റാനാണ്?
എവിടെയോ വീണുപൊള്ളുന്ന വരികൾ,നന്ദി.
ഒരിക്കലും രക്ഷപ്പെടാനാവാത്ത തൂക്കുമരം ഒന്നേയുള്ളൂ,കവിത.കവിതയുടെ മുന്നിൽ ഒരിക്കൽ വീണ ബലിമൃഗം എത്ര ഓടിയാലും വീണ്ടും അവിടെത്തന്നെയെത്തുന്നു.
തുടരുക,ഹൃദയംഗമമായ ആശംസകൾ!
പ്രണയത്തെ പറ്റി, ഒരുപക്ഷെ, ഒരു പുതിയ വീക്ഷണം - http://sahajeevanam.blogspot.com/
പ്രണയം പോൽ മധുരമായ വരികൾ..
വര്‍ണ്ണാഭമായ പ്രണയശിക്ഷ
വ്വളരെ മനോഹരം
വളരെകാലത്തിന്
ശേഷം കവിത കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..
മുടങ്ങാതെ എഴുതു.
"എന്റെ പ്രണയം .
അതിനെ ഡിസ്പോസബിള്‍ ഗ്ളാസില്‍
പകര്‍ന്ന് ആറുവാന്‍ വെച്ചതിന്
നിനക്ക് ഞാന്‍ മരണം വിധിക്കുന്നു.
മരിക്കും വരെ
മരിക്കും വരെ
നിന്നെ ഞാന്‍ തൂക്കിലിടും. "
കൊന്നോളു..
ഡിസ്പോസബിള്‍ ഗ്ളാസ് ഒരുകിപ്പോകരുത്,
അമ്ള പ്രണയത്തില്‍!
:)
നല്ല കവിത
Thookilittalum pinneyum marikkatte...!
Manoharam, Ashamsakal...!!!
അവസാനവരി മാറ്റി എഴുതാൻ തോന്നുന്നു
"നിന്നെ ഞാൻ തൂക്കിലിടും"
ഇതിനു പകരം
"നീ എന്നെ പ്രണയിക്കുക"
(രണ്ടും ഒന്നു തന്നെയാകുമോ?)
Post a Comment