Sunday, December 23, 2007

കുളി

ഒരേ നേരം
വിരുദ്ധമായിരിക്കുമ്പോഴും
അഗ്നിയും ജലവും ഒരേ പോലെ.
അത് എല്ലാ പാപങ്ങളെയും ശുദ്ധമാക്കുന്നു;
എല്ലാ പാടുകളെയും മാച്ചു കളയുന്നു;
ഒരു നിലവിളിയുടെ ഓളം പോലും
അവശേഷിപ്പിക്കാതെ
ശൂന്യതയിലേക്കുള്ള ഒടുവിലത്തെ
വാതിലും തുറന്നിടുന്നു.
കാച്ചെണ്ണയില്‍
മൊരിഞ്ഞ ജീരകത്തിന്
പ്രാചീനമായ ഒരു രുചി.
കരിഞ്ഞ ഉള്ളിക്ക്
വെന്ത മാംസത്തിന്റെ ചുവ.
എണ്ണ പടര്‍ന്ന് വഴുക്കുന്ന
പടിക്കെട്ടുകള്‍ക്കപ്പുറം
ചായപ്പെട്ടിയില്‍ നിന്ന്
ചൂണ്ടുവിരലിനാല്‍ കോരി
നിലത്ത് പതിപ്പിച്ച കടും നീലയുടെ
ഒരാഴമായി ജലം.
ഓര്‍മ്മകളില്‍ നിന്ന്
മറവിയിലേക്ക് ഒരു കുത്തൊഴുക്ക്
അഗ്നിയും ജലവും ഒരേപോലെ.
ഇളകുന്ന ഇലകള്‍ പോലെ
ചലിക്കുന്ന ജലത്തിന്റെ,
വിസ്മൃതിയുടെ നിലയ്ക്കാത്ത സ്പര്‍ശം.
ചിത്രങ്ങള്‍ പതിച്ച
വലിയ സ്ഫടിക ജനാല
പെട്ടെന്ന് തുറന്നതു പോലെ
ഒക്കെയും ഒറ്റമാത്രയില്‍ നിലയ്ക്കുന്നു.
ഈര്‍പ്പം മാഞ്ഞ് പൂപ്പല്‍ ഉണങ്ങിയ
പടവുകളുടെ മുകളില്‍
കാല്‍പ്പടങ്ങളില്‍
അവശേഷിച്ച നനവ് കൂടി
ഒപ്പിക്കളഞ്ഞ് മടങ്ങുമ്പോള്‍
ഓര്‍മ്മകള്‍ മാത്രം
തര്‍പ്പണം കഴിഞ്ഞ് മുങ്ങിക്കയറിയിട്ടും
വിരലില്‍ നിന്നൂരാന്‍ മറന്നൊരു
മോതിരവളയം കണക്കെ................

47 comments:

josemon said...
This comment has been removed by the author.
Anonymous said...

നല്ല ഭാഷ..!തുടര്ന്നെഴുതുക.

..::വഴിപോക്കന്‍[Vazhipokkan] said...

പാപങ്ങളെല്ലാം അങ്ങിനെ മായുമോ?

നല്ല കവിത.

Jayakeralam said...

Very nice:

Best regards,
Jayakeralam.com

സുല്‍ |Sul said...

“ഒരേ നേരം
വിരുദ്ധമായിരിക്കുമ്പോഴും
അഗ്നിയും ജലവും ഒരേ പോലെ.“
എങ്കിലും ഒരു ചെറിയ വലിയ വിയോജിപ്പ്.
ജലം - അശുദ്ധിയെല്ലാം സ്വീകരിച്ച് മറ്റുള്ളവരെ ശുദ്ധീകരിച്ച് സ്വയം അശുദ്ധമാകുന്നു.
അഗ്നി - സ്വയം ശുദ്ധമായിതന്നെ മറ്റുള്ളവയെ ശുദ്ധീകരിക്കുന്നു.

കവിത നന്നായിരിക്കുന്നു.
-സുല്‍

hridya said...

തര്‍പ്പണം കഴിഞ്ഞ് മുങ്ങിക്കയറിയിട്ടും
വിരലില്‍ നിന്നൂരാന്‍ മറന്നൊരു
മോതിരവളയം കണക്കെ......

നന്നായിരിക്കുന്നു.

lekhavijay said...

ചൂണ്ടുവിരലിനാല്‍ കോരി
നിലത്ത് പതിപ്പിച്ച കടും നീലയുടെ
ഒരാഴമായി ജലം.
ഓര്‍മ്മകളില്‍ നിന്ന്
മറവിയിലേക്ക് ഒരു കുത്തൊഴുക്ക്
അഗ്നിയും ജലവും ഒരേപോലെ....

എനിക്കു പക്ഷേ മറവിയില്‍ നിന്നു ഓര്‍മ്മകളിലേക്കാണു കുത്തൊഴുക്കുണ്ടായിരിക്കുന്നതു;ഈ കവിത വായിച്ചു കഴിഞ്ഞപ്പോള്‍.സ്നേഹം.

വാല്‍മീകി said...

നല്ല വരികള്‍.
ക്രിസ്തുമസ് ആശംസകള്‍.

അനിതാകൊക്കോട്ട് said...

ഡിസംബര്‍ 23 ന് ഞാനിവിടെ ചേര്‍ത്ത ഈ കവിത
അടുത്ത ദിവസം തന്നെ മോഷ്ടിച്ച് ബ്ലോഗില്‍ ചേര്‍ത്തതു കണ്ടോ?http://sabeenabasheer.blogspot.com/
അതും വള്ളി പുള്ളി വിസര്‍ഗ്ഗം മാറ്റമില്ലാതെ.
ബൂലോഗ കൂടപ്പിറപ്പുകളെ ദയവായി പ്രതികരിക്കുക.

ദേവതീര്‍ത്ഥ said...

അനിത,
എഴുതിത്തീരുന്നതോടെ എഴുത്തുകാരിയും സൃഷ്ടിയും തമ്മിലുള്ള ബന്ധം തീരുന്നു. ബ്ലോഗിന്റെ പിന്നാമ്പുറങ്ങളില്‍ അടിയുന്ന ഡയപ്പര്‍ കവിതകള്‍ക്കു പകരം നിങ്ങളുടെ സൃഷ്ടി ഒരാള്‍ പകര്‍ത്തുമ്പോള്‍,അയാളെങ്കിലും ആ കവിത നെഞ്ചിലേറ്റുന്നു എന്ന്‌ ഉറപ്പ്‌. നാട്ടിലൊരു പുതുമൊഴിയുണ്ട്‌“ കക്കൂസ് കൊള്ളയടിച്ചു കള്ളനാവുന്നതിനേക്കാള്‍ നല്ലത്............അതിനാല്‍ തുടര്‍ന്ന്നെഴുതുക,അതെല്ലാം മറന്നേക്കുക

josemon said...
This comment has been removed by the author.
G.manu said...

അനിതേ...

പാഴ്‌മുതലുകള്‍ ആരും മോഷ്ടിക്കില്ല.. തേക്കുതടിയും സ്വര്‍ണ്ണവിഗ്രഹങ്ങളുമല്ലാതെ കള്ളന്‍ വരില്ല...അതുകൊണ്ട്‌ അഭിമാനിക്കുക.. വിലപിടിപ്പുള്ളവയാണു ആ വരികള്‍ എന്നു..

നല്ല പാട്ടുകള്‍ക്കേ പാരഡി ഉണ്ടാവാറുള്ളൂ എന്നും കരുതുക. പിന്നെ കവിത പുറത്തുവന്നാല്‍ കവിയ്ക്കതില്‍ എന്തവകാശം എന്നോര്‍ത്ത്‌ സമാധാനിക്കൂ..

ഇനിയും മോഷ്ടാക്കള്‍ കൊതിക്കുന്ന കവിതകള്‍ പിറക്കട്ടേ എന്നാശംസിക്കുന്നു

അലി said...

പുതുവത്സരാശംസകള്‍!

SabeenaBAsheer said...

പ്രിയപ്പെട്ട ബോഗേഴ്‌സ്,

ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ എനിക്ക് അതിയായ വിഷമമുണ്ട്. ഇതൊന്നും മനഃപൂര്‍വ്വമായിരുന്നില്ല എന്നത് തുറന്നുപറയട്ടെ. എന്റെ ഒരു സുഹൃത്ത് എനിക്കുവേണ്ടി ഉണ്ടാക്കിത്തന്നതായിരുന്നു ഈ ബ്ലോഗ് സത്യത്തില്‍ ഞാനീ ബ്ലോഗില്‍ കയറുന്നതുതന്നെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായി എന്ന് എന്റെ ഒരു സുഹൃത്ത് മുഖേന അറിഞ്ഞതിനുശേഷമാണ്. എനിക്കുവേണ്ടി ഉണ്ടാക്കിയ ബ്ലോഗില്‍ നിന്നും ആ പോസ്റ്റ് ഡിലീറ്റുചെയ്യുവാന്‍ ഞാന്‍ എന്റെ സുഹൃത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയാളുടെ ഐഡി ഉപയോഗിച്ചുണ്ടാക്കിയ ബ്ലോഗായതിനാല്‍ എനിക്ക് ഡിലീറ്റ് ചെയ്യുവാന്‍ സാ‍ധിക്കില്ല. തല്‍ക്കാലം അതുവരെ എല്ലാവരും ക്ഷമിക്കുമല്ലോ. ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ ഖേദിക്കുന്നു. ബ്ലോഗിനെപ്പറ്റി കാര്യമായ പിടിപാടില്ലാത്തതുകൊണ്ട് വന്നുപോയ ഒരു പിഴയായി കരുതി എന്നോട് ക്ഷമിക്കുക.

സസ്‌നേഹം
സബീനാബഷീര്‍

SabeenaBAsheer said...
This comment has been removed by a blog administrator.

anithayuday blogil ninu aaro ente mail id koodi cherthanu athu ayachirikunnathu,friend mail id chodichidath ente id cherthu, ennanu ezhuthendiyirunnatu,

SabeenaBAsheer said...

പ്രിയപ്പെട്ട ബോഗേഴ്‌സ്,

ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ എനിക്ക് അതിയായ വിഷമമുണ്ട്. ഇതൊന്നും മനഃപൂര്‍വ്വമായിരുന്നില്ല എന്നത് തുറന്നുപറയട്ടെ. എന്റെ ഒരു സുഹൃത്ത് എനിക്കുവേണ്ടി ഉണ്ടാക്കിത്തന്നതായിരുന്നു ഈ ബ്ലോഗ് സത്യത്തില്‍ ഞാനീ ബ്ലോഗില്‍ കയറുന്നതുതന്നെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായി എന്ന് എന്റെ ഒരു സുഹൃത്ത് മുഖേന അറിഞ്ഞതിനുശേഷമാണ്. എനിക്കുവേണ്ടി ഉണ്ടാക്കിയ ബ്ലോഗില്‍ നിന്നും ആ പോസ്റ്റ് ഡിലീറ്റുചെയ്യുവാന്‍ ഞാന്‍ എന്റെ സുഹൃത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയാളുടെ ഐഡി ഉപയോഗിച്ചുണ്ടാക്കിയ ബ്ലോഗായതിനാല്‍ എനിക്ക് ഡിലീറ്റ് ചെയ്യുവാന്‍ സാ‍ധിക്കില്ല. തല്‍ക്കാലം അതുവരെ എല്ലാവരും ക്ഷമിക്കുമല്ലോ. ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ ഖേദിക്കുന്നു. ബ്ലോഗിനെപ്പറ്റി കാര്യമായ പിടിപാടില്ലാത്തതുകൊണ്ട് വന്നുപോയ ഒരു പിഴയായി കരുതി എന്നോട് ക്ഷമിക്കുക.

സസ്‌നേഹം
സബീനാബഷീര്‍

anihtaye ========= naj ariyilla ===ketto, aaranu eviday janichu valarnu ennu onnu,

SabeenaBAsheer said...
This comment has been removed by a blog administrator.
SabeenaBAsheer said...
This comment has been removed by a blog administrator.
SabeenaBAsheer said...
This comment has been removed by a blog administrator.
SabeenaBAsheer said...
This comment has been removed by a blog administrator.
SabeenaBAsheer said...
This comment has been removed by a blog administrator.
SabeenaBAsheer said...
This comment has been removed by a blog administrator.
SabeenaBAsheer said...
This comment has been removed by a blog administrator.
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

മോഷണം ക്ഷമിക്കാന്‍ ഒരാള്‍ ഇത്ര കമേറ്റ്‌ അയക്കുക,പിന്നെ അത്‌ നിലനിര്‍ത്തുക!ഗംഭീര്യമായിരിക്കുന്നു

മുരളീകൃഷ്ണ മാലോത്ത്‌ said...

അഗ്നിയും ജലവും ഒരേ പോലെ.
അത് എല്ലാ പാപങ്ങളെയും ശുദ്ധമാക്കുന്നു;
എല്ലാ പാടുകളെയും മാച്ചു കളയുന്നു;

illallo teachere...
agniyum vellavum ellam sudhamakkunnilla...
athu agnimathram...
vellam swayam asudhamakukayanu cheyyunnath....

Achooss. said...

"അഗ്നിയും ജലവും ഒരേ പോലെ.
അത് എല്ലാ പാപങ്ങളെയും ശുദ്ധമാക്കുന്നു;
എല്ലാ പാടുകളെയും മാച്ചു കളയുന്നു"

ഇത് ശരിയല്ല അനിതേച്ചീ...

ജലം പാപങ്ങള്‍ കഴുകിക്കളയുന്നതിനൊപ്പം സ്വയം അശുദ്ധമാകുന്നു. എന്നാല്‍ അഗ്നി അങ്ങനെയല്ല പാപങ്ങളെ പാടേ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.സ്വയം അശുദ്ധമാകുന്നുമില്ല.
അതു കൊണ്ടല്ലേ പണ്ട് അഗ്നി ശുദ്ധി വരുത്തണമെന്നൊക്കെ പറയുന്നെ......

പിന്നെ കവിതയുടെ മുഴുവന്‍ സാരാംശം മനസ്സിലായില്ല കേട്ടൊ.

Sureshkumar Punjhayil said...

Good Work, Best Wishes...!!!

Sureshkumar Punjhayil said...

Good Work, Best Wishes...!!!

Sapna Anu B.George said...

നന്നായിട്ടുണ്ട് ,,,,ആദ്യമായി കാണുകയാണ്‍് എന്നു തോന്നുന്നു.സന്തോഷം.

കാപ്പിലാന്‍ said...

അഗ്നിശുദ്ധി പോലെ തന്നെയാണ് ജലവും . അല്ലാ എന്ന് ആര്‍ക്കു പറയാന്‍ കഴിയും ?

ജലസ്നാനം .
ക്രിസ്തുവിനു മുന്‍പ് മുതലേ നില നിന്നിരുന്ന ഒരു സമ്പ്രദായം ആയിരുന്നു അത് .
നല്ല കവിത .പല കവിതകളും വായിച്ചു .അനില്‍ ചില കാര്യങ്ങള്‍ പറഞ്ഞു.ഇനിയും എഴുതണം .ബാക്കി കാര്യങ്ങള്‍ അനില്‍ പറയും ..കാത്തിരിക്കുന്നു പുതിയ കവിതക്കായി :)